ജൂലൈ
21ചാന്രദിനം
ഭൂമിയുടെ ഒരേയൊരു
പ്രകൃതിദത്ത ഉപഗ്രഹമാണ് ചന്ദ്രൻ.
ഭൂമിയിൽ
നിന്ന് ശരാശരി 3,84,403കിലോമീറ്റർ ദൂരെയാണ്
ചന്ദ്രൻ സ്ഥിതി ചെയ്യുന്നത്;
ഭൂമിയുടെ
വ്യാസത്തിന്റെ ഏകദേശം മുപ്പത്
മടങ്ങ് വരും ഈ ദൂരം.
ഭൂമിയും
ചന്ദ്രനുമടങ്ങുന്ന വ്യൂഹത്തിന്റെ
പിണ്ഡ കേന്ദ്രം ഭൂമിയുടെ
വ്യാസാർദ്ധത്തിന്റെ ഏകദേശം
നാലിലൊന്നു വരുന്ന 1,700
കി.മീ
ആഴത്തിൽ ഭൂമിയുടെ ഉപരിതലത്തിനു
താഴെ സ്ഥിതിചെയ്യുന്നു.
ഭൂമിക്ക്
ചുറ്റും ഒരു തവണ പ്രദക്ഷിണം
ചെയ്യാൻ ചന്ദ്രന് 27.3
ദിവസങ്ങൾ
വേണം.
3,474
കി.മീ.
ആണ്
ചന്ദ്രന്റെ വ്യാസം, ഇത്
ഭൂമിയുടെ വ്യാസത്തിൽ
നാലിലൊന്നിനെക്കാൾ അല്പം
കൂടുതലാണ്.
അതിനാൽ
തന്നെ ചന്ദ്രന്റെ ഉപരിതല
വിസ്തീർണ്ണം ഭൂമിയുടേതിന്റെ
പത്തിലൊന്നിലും കുറവാണ് (ഇത്
ഏകദേശം ഭൂമിയുടെ കരഭാഗങ്ങളുടെ
മൊത്തം വിസ്തീർണ്ണത്തിന്റെ
നാലിലൊന്ന് വരും - റഷ്യ, കാനഡ, അമേരിക്കൻ
ഐക്യനാടുകൾ എന്നിവ
ചേർന്നാലുള്ളത്ര വിസ്തീർണ്ണം).
ഉപരിതലത്തിലെ ഗുരുത്വാകർഷണശക്തി ഭൂമിയുടെ
ഉപരിതലത്തിൽ അനുഭവപ്പെടുന്നതിന്റെ
പതിനേഴ് ശതമാനമാണ്.
ചന്ദ്രന്റെ
ഉപരിതലത്തിൽ തട്ടി പ്രതിഫലിക്കുന്ന
സൂര്യപ്രകാശം ഭൂമിയിലെത്താൻ
ഏകദേശം 1.3
സെക്കന്റുകൾ
എടുക്കുന്നു. സൗരയൂഥത്തിലെ 8 ഗ്രഹങ്ങളുടെ സ്വാഭാവിക
ഉപഗ്രഹങ്ങളിൽ വലിപ്പം കൊണ്ട്
ചന്ദ്രൻ അഞ്ചാം സ്ഥാനത്താണ്.
ഭാരം
കൊണ്ടും വ്യാസം കൊണ്ടും ഈ
സ്ഥാനം ചന്ദ്രനു തന്നെ.