-- ആശംസകള്‍...

ഐടി മേള സര്‍ക്കുലര്‍ "Downloads"ല്‍.... CLICK HERE*ICT Training for Teachers*DPI Circular* | | |
UID Verification*Important DPI Circular* OBC Prematric Scholarship (Last date 30.10.2015)and 9 10 last date to apply:Oct 15* CIRCULAR * Application Form *

Saturday, July 19, 2014

ചാന്രദിനം


ജൂലൈ 21ചാന്രദിനം
           ഭൂമിയുടെ ഒരേയൊരു പ്രകൃതിദത്ത ഉപഗ്രഹമാണ് ചന്ദ്രൻ. ഭൂമിയിൽ നിന്ന്‌ ശരാശരി 3,84,403കിലോമീറ്റർ ദൂരെയാണ് ചന്ദ്രൻ സ്ഥിതി ചെയ്യുന്നത്‌; ഭൂമിയുടെ വ്യാസത്തിന്റെ ഏകദേശം മുപ്പത് മടങ്ങ് വരും ഈ ദൂരം. ഭൂമിയും ചന്ദ്രനുമടങ്ങുന്ന വ്യൂഹത്തിന്റെ പിണ്ഡ കേന്ദ്രം ഭൂമിയുടെ വ്യാസാർദ്ധത്തിന്റെ ഏകദേശം നാലിലൊന്നു വരുന്ന 1,700 കി.മീ ആഴത്തിൽ ഭൂമിയുടെ ഉപരിതലത്തിനു താഴെ സ്ഥിതിചെയ്യുന്നു. ഭൂമിക്ക് ചുറ്റും ഒരു തവണ പ്രദക്ഷിണം ചെയ്യാൻ ചന്ദ്രന് 27.3 ദിവസങ്ങൾ വേണം.
3,474 കി.മീ. ആണ് ചന്ദ്രന്റെ വ്യാസംഇത് ഭൂമിയുടെ വ്യാസത്തിൽ നാലിലൊന്നിനെക്കാൾ അല്പം കൂടുതലാണ്. അതിനാൽ തന്നെ ചന്ദ്രന്റെ ഉപരിതല വിസ്തീർണ്ണം ഭൂമിയുടേതിന്റെ പത്തിലൊന്നിലും കുറവാണ് (ഇത് ഏകദേശം ഭൂമിയുടെ കരഭാഗങ്ങളുടെ മൊത്തം വിസ്തീർണ്ണത്തിന്റെ നാലിലൊന്ന് വരും റഷ്യകാനഡഅമേരിക്കൻ ഐക്യനാടുകൾ എന്നിവ ചേർന്നാലുള്ളത്ര വിസ്തീർണ്ണം). ഉപരിതലത്തിലെ ഗുരുത്വാകർഷണശക്തി ഭൂമിയുടെ ഉപരിതലത്തിൽ അനുഭവപ്പെടുന്നതിന്റെ പതിനേഴ് ശതമാനമാണ്. ചന്ദ്രന്റെ ഉപരിതലത്തിൽ തട്ടി പ്രതിഫലിക്കുന്ന സൂര്യപ്രകാശം ഭൂമിയിലെത്താൻ ഏകദേശം 1.3 സെക്കന്റുകൾ എടുക്കുന്നുസൗരയൂഥത്തിലെ ഗ്രഹങ്ങളുടെ സ്വാഭാവിക ഉപഗ്രഹങ്ങളിൽ വലിപ്പം കൊണ്ട്‌ ചന്ദ്രൻ അഞ്ചാം സ്ഥാനത്താണ്‌. ഭാരം കൊണ്ടും വ്യാസം കൊണ്ടും ഈ സ്ഥാനം ചന്ദ്രനു തന്നെ.

Friday, July 18, 2014


കാസറഗോഡ് ഡയറ്റിന്റെ നേതൃത്വത്തില്‍ അധ്യാപകര്‍ക്കുള്ള BLEND പരിശീലനപരിപാടിയുടെ രണ്ടാം ബാച്ച്  18-7-2014 ന് ചെര്‍ക്കള സെന്‍ട്രല്‍ സ്കൂളില്‍ ആരംഭിച്ചു. ഹെഡ്മാസ്റ്റര്‍ അബൂബക്കര്‍ ടി എ അധ്യക്ഷത വഹിച്ചു.ഡയറ്റ് അധ്യാപകന്‍ ശ്രീ രാമചന്ദ്രന്‍ ഉല്‍ഘാടനം ചെയ്തു.RP മാരായി ചെര്‍ക്കള സെന്‍ട്രല്‍ സ്കൂളിലെ അധ്യാപകന്‍ ശ്രീ അശോകനും ഷേണി സ്കൂളിലെ അധ്യാപകന്‍ ശ്രീഷകുമാറും പ്രവര്‍ത്തിക്കുന്നു.വിവിധ സ്കൂളുകളില്‍നിന്നായി 13 അധ്യാപകര്‍ പങ്കെടുക്കുന്നു.



Wednesday, July 16, 2014

പ്ലസ് വണ്‍ ഏകജാലക പ്രവേശനം: സ്‌കൂള്‍/ കോംബിനേഷന്‍ മാറ്റങ്ങള്‍ക്ക് അപേക്ഷിക്കാം


ഏകജാലകരീതിയിലൂടെ മെരിറ്റ് ക്വാട്ടയിലും സ്‌പോര്‍ട്‌സ് ക്വാട്ടയിലും പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് കോംബിനേഷന്‍ മാറ്റത്തിനും സ്‌കൂള്‍ മാറ്റത്തിനും കോംബിനേഷന്‍ മാറ്റത്തോട് കൂടിയ സ്‌കൂള്‍ മാറ്റത്തിനും അപേക്ഷിക്കാം. സ്‌കൂള്‍/ കോംബിനേഷന്‍ മാറ്റങ്ങള്‍ക്കുവേണ്ടി നിവിലുളള ഒഴിവുകളുടെ വിശദാംശങ്ങള്‍ നാളെ (ജൂലൈ 15) രാവിലെ 10 മണിക്ക് അഡ്മിഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.
ജൂലൈ 16 ന് വൈകിട്ട് നാല് മണി വരെ സ്‌കൂള്‍/ കോംബിനേഷന്‍ മാറ്റങ്ങള്‍ക്കുളള നിര്‍ദ്ദിഷ്ട മാതൃകയിലുളള അപേക്ഷ പ്രവേശനം നേടിയിട്ടുളള സ്‌കൂളില്‍ സമര്‍പ്പിക്കാം. സ്‌കൂള്‍ /കോംബിനേഷന്‍ മാറ്റങ്ങള്‍ അനുവദിച്ച ശേഷമുളള ഒഴിവുകളുടെ വിശദാംശങ്ങള്‍ ജൂലൈ 18 ന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഈ ഒഴിവുകളിലേക്ക് സി.ബി.എസ്.ഇ. യുടെ സ്‌കൂള്‍തല പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്കും നേരത്തേ അപേക്ഷ നല്‍കാന്‍ കഴിയാതിരുന്ന മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും പുതിയ അപേക്ഷകള്‍ നല്‍കാം. അപേക്ഷ നല്‍കിയിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്കും അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാന്‍ കഴിയാത്തവര്‍ക്കും വീണ്ടും പരിഗണിക്കപ്പെടുന്നതിന് അപേക്ഷ പുതുക്കി നല്‍കാം. ഒപ്പം നിലവിലുളള ഒഴിവുകളുടെ അടിസ്ഥാനത്തില്‍ ഓപ്ഷനുകളും പുതുക്കി നല്‍കാം. അപേക്ഷ പുതുക്കുന്നതിനുളള ഫാറവും സപ്ലിമെന്ററി അലോട്ട്‌മെന്റ് സംബന്ധിക്കുന്ന കൂടുതല്‍ നിര്‍ദ്ദേശങ്ങളും പിന്നീട് പുറപ്പെടുവിക്കും.

Friday, July 4, 2014

BLEND TRAINING

കാസറഗോഡ് ഡയറ്റിന്റെ നേതൃത്വത്തില്‍ അധ്യാപകര്‍ക്കുള്ള BLEND പരിശീലനപരിപാടി 3-7-2014 ന് ചെര്‍ക്കള സെന്‍ട്രല്‍ സ്കൂളില്‍ ആരംഭിച്ചു ഹെഡ്മാസ്റ്റര്‍ അബൂബക്കര്‍ ടി എ ഉല്‍ഘാടനം ചെയ്തു സീനിയര്‍ അസിസ്റ്റന്റ് അബ്ദുള്‍ കാദര്‍ അധ്യക്ഷത വഹിച്ചു