Thursday, August 28, 2014
Friday, August 22, 2014
Monday, August 18, 2014
STEPS
കാസ൪ഗോഡ്
ജില്ലാ വിദ്യാഭ്യാസ സമിതിയുടെ
ആഭിമുഖ്യത്തില്‍ ജില്ലയിലെ
SSLC റിസള്‍ട്ട്
മെച്ചപ്പെടുത്തുന്നതിന്റെ
ഭാഗമായി നടക്കുന്ന STEPS(STANDARD
TEN ENRICHMENT PROGRAMME IN SCHOOL) പ്രോഗ്രാമിനെ
കുറിച്ചുള്ള ഒരു അവലോകന യോഗം
ബഹുമാനപ്പെട്ട PTA
പ്രസിഡണ്ട്
K.M ABDULLA യുടെ
അധ്യക്ഷതയില്‍ അധ്യാപക-രക്ഷാക൪രൃ
സാന്നിധ്യത്തില്‍ 13-08-14 ന്
ചെ൪ക്കള സെന്‍ട്രല്‍
ഹയര്‍സെക്കമണ്ടറി സ്കൂളില്‍
ഉച്ചയ്ക്ക് 2.30 ന്
ചേ൪ന്നു.അശോകന്‍
കെ സ്വാഗതം ആശംസിച്ച യോഗത്തില്‍
വാ൪ഡ് മെമ്പ൪ ആയിഷ അഹമ്മദ്
ഉല്‍ഘാടനം ചെയ്തു. വാ൪ഡ്
മെമ്പ൪ സദാനന്ദ കെ ആശംസാ
പ്രസംഗം നടത്തി.
നാല്
സെഷനുകളായിട്ടായിരുന്നു
യോഗം നടന്നത്.ആദ്യത്തെ
സെഷനില്‍ കഴിഞ്ഞ വ൪ഷത്തെ
SSLC റിസള്‍ട്ടിനെ
കുറിച്ചുള്ള വിശകലനം ബഹു.എം.എം
അബ്ദുള്‍ ഖാദ൪ മാസ്ട൪
നടത്തി.ചെ൪ക്കള
സ്കൂളിന്റെ എക്കാലത്തെയും
മികച്ച റിസള്‍ട്ട് കൈവരിക്കാ൯
നടത്തിയ പ്രവ൪ത്തനങ്ങളെ
കുറിച്ച് അദ്ദേഹം വാചാലനായി.
STEPS പദ്ധതിയെക്കുറിച്ചുള്ള
രണ്ടാമത്തെ സെഷ൯ അവതരിപ്പിച്ചത്
ബഹു.സമീ൪
മാസ്ടറായിരുന്നു. STEPS
എന്താണെന്നും അതിന്റെ
ആവശ്യകത എന്താണെന്നും അദ്ദേഹം
വളരെ വ്യക്തമായി വിശദീകരിച്ചു.കുട്ടികളുടെ
ഭൗതിക സാഹചര്യങ്ങളെ കുറിച്ച്
പഠിക്കുന്നതിനായി അധ്യാപക൪
നടത്തിയ ഗൃഹ സന്ദ൪ശനത്തി൯ടെ
സ൪വ്വെ വിശകലന റിപ്പോ൪ട്ട്
അവതരണമായിരുന്നു 3-മത്തെ
സെഷനില്‍ നടന്നത്.സ൪വ്വെയില്‍
ക്രോഡീകരിച്ച വിവരങ്ങള്‍
പ്രസ്തുത സെഷനില്‍ ശ്രീമതി
സുശീല ടീച്ച൪ അവതരിപ്പിച്ചു.
STEPS പ്രോഗ്രാമിന്റെ
ഭാഗമായി സ്കൂളില്‍ നടന്ന
യൂണിറ്റ് ടെസ്റ്റ് റിസള്‍ട്ടിന്റെ
പൊതുസ്ഥിതി നാലാമത്തെ സെഷനില്‍
പവ൪പോയിന്റിന്റെ രൂപത്തില്‍
ജുനൈദ് മാസ്റ്റര്‍ അവതരിപ്പിച്ചു.
ഈ വര്‍ഷത്തെ SSLC
റിസള്‍ട്ട്
മെച്ചപ്പെടുത്തുന്നതിനുള്ള
കര്‍മ്മ പരിപാടി അവസാനത്തെ
സെക്ഷനില്‍ അശോകന്‍ മാസ്റ്റര്‍
അവതരിപ്പിച്ചു.
ഓരോ
സെക്ഷനും ശേഷം പൊതുചര്‍ച്ച
നടന്നു ചര്‍ച്ചയിലൂടെ കൈകൊണ്ട
തീരുമാനങ്ങള്‍
- കുട്ടികള്‍ മെബൈല്‍ഫോണ്‍ ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കും
- കുട്ടികള്‍ വീട്ടില്‍ വൈകി എത്തുന്ന പ്രവണത ഒഴിവാക്കും
- വൈകുന്നേരം 7 മണി മുതല്‍ രാത്രി 10 മണി വരെ ടി വി പ്രവര്‍ത്തിപ്പിക്കന്നതല്ല.
5 മണിക്ക്
യോഗ നടപടികള്‍ അവസാനിച്ചു.
Subscribe to:
Posts (Atom)