Friday, November 7, 2014
Friday, October 31, 2014
Thursday, October 30, 2014
Wednesday, October 22, 2014
Friday, August 22, 2014
Monday, August 18, 2014
STEPS
കാസ൪ഗോഡ്
ജില്ലാ വിദ്യാഭ്യാസ സമിതിയുടെ
ആഭിമുഖ്യത്തില്‍ ജില്ലയിലെ
SSLC റിസള്‍ട്ട്
മെച്ചപ്പെടുത്തുന്നതിന്റെ
ഭാഗമായി നടക്കുന്ന STEPS(STANDARD
TEN ENRICHMENT PROGRAMME IN SCHOOL) പ്രോഗ്രാമിനെ
കുറിച്ചുള്ള ഒരു അവലോകന യോഗം
ബഹുമാനപ്പെട്ട PTA
പ്രസിഡണ്ട്
K.M ABDULLA യുടെ
അധ്യക്ഷതയില്‍ അധ്യാപക-രക്ഷാക൪രൃ
സാന്നിധ്യത്തില്‍ 13-08-14 ന്
ചെ൪ക്കള സെന്‍ട്രല്‍
ഹയര്‍സെക്കമണ്ടറി സ്കൂളില്‍
ഉച്ചയ്ക്ക് 2.30 ന്
ചേ൪ന്നു.അശോകന്‍
കെ സ്വാഗതം ആശംസിച്ച യോഗത്തില്‍
വാ൪ഡ് മെമ്പ൪ ആയിഷ അഹമ്മദ്
ഉല്‍ഘാടനം ചെയ്തു. വാ൪ഡ്
മെമ്പ൪ സദാനന്ദ കെ ആശംസാ
പ്രസംഗം നടത്തി.
നാല്
സെഷനുകളായിട്ടായിരുന്നു
യോഗം നടന്നത്.ആദ്യത്തെ
സെഷനില്‍ കഴിഞ്ഞ വ൪ഷത്തെ
SSLC റിസള്‍ട്ടിനെ
കുറിച്ചുള്ള വിശകലനം ബഹു.എം.എം
അബ്ദുള്‍ ഖാദ൪ മാസ്ട൪
നടത്തി.ചെ൪ക്കള
സ്കൂളിന്റെ എക്കാലത്തെയും
മികച്ച റിസള്‍ട്ട് കൈവരിക്കാ൯
നടത്തിയ പ്രവ൪ത്തനങ്ങളെ
കുറിച്ച് അദ്ദേഹം വാചാലനായി.
STEPS പദ്ധതിയെക്കുറിച്ചുള്ള
രണ്ടാമത്തെ സെഷ൯ അവതരിപ്പിച്ചത്
ബഹു.സമീ൪
മാസ്ടറായിരുന്നു. STEPS
എന്താണെന്നും അതിന്റെ
ആവശ്യകത എന്താണെന്നും അദ്ദേഹം
വളരെ വ്യക്തമായി വിശദീകരിച്ചു.കുട്ടികളുടെ
ഭൗതിക സാഹചര്യങ്ങളെ കുറിച്ച്
പഠിക്കുന്നതിനായി അധ്യാപക൪
നടത്തിയ ഗൃഹ സന്ദ൪ശനത്തി൯ടെ
സ൪വ്വെ വിശകലന റിപ്പോ൪ട്ട്
അവതരണമായിരുന്നു 3-മത്തെ
സെഷനില്‍ നടന്നത്.സ൪വ്വെയില്‍
ക്രോഡീകരിച്ച വിവരങ്ങള്‍
പ്രസ്തുത സെഷനില്‍ ശ്രീമതി
സുശീല ടീച്ച൪ അവതരിപ്പിച്ചു.
STEPS പ്രോഗ്രാമിന്റെ
ഭാഗമായി സ്കൂളില്‍ നടന്ന
യൂണിറ്റ് ടെസ്റ്റ് റിസള്‍ട്ടിന്റെ
പൊതുസ്ഥിതി നാലാമത്തെ സെഷനില്‍
പവ൪പോയിന്റിന്റെ രൂപത്തില്‍
ജുനൈദ് മാസ്റ്റര്‍ അവതരിപ്പിച്ചു.
ഈ വര്‍ഷത്തെ SSLC
റിസള്‍ട്ട്
മെച്ചപ്പെടുത്തുന്നതിനുള്ള
കര്‍മ്മ പരിപാടി അവസാനത്തെ
സെക്ഷനില്‍ അശോകന്‍ മാസ്റ്റര്‍
അവതരിപ്പിച്ചു.
ഓരോ
സെക്ഷനും ശേഷം പൊതുചര്‍ച്ച
നടന്നു ചര്‍ച്ചയിലൂടെ കൈകൊണ്ട
തീരുമാനങ്ങള്‍
- കുട്ടികള്‍ മെബൈല്‍ഫോണ്‍ ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കും
- കുട്ടികള്‍ വീട്ടില്‍ വൈകി എത്തുന്ന പ്രവണത ഒഴിവാക്കും
- വൈകുന്നേരം 7 മണി മുതല്‍ രാത്രി 10 മണി വരെ ടി വി പ്രവര്‍ത്തിപ്പിക്കന്നതല്ല.
5 മണിക്ക്
യോഗ നടപടികള്‍ അവസാനിച്ചു.
Saturday, July 19, 2014
ചാന്രദിനം
ജൂലൈ
21ചാന്രദിനം
ഭൂമിയുടെ ഒരേയൊരു
പ്രകൃതിദത്ത ഉപഗ്രഹമാണ് ചന്ദ്രൻ.
ഭൂമിയിൽ
നിന്ന് ശരാശരി 3,84,403കിലോമീറ്റർ ദൂരെയാണ്
ചന്ദ്രൻ സ്ഥിതി ചെയ്യുന്നത്;
ഭൂമിയുടെ
വ്യാസത്തിന്റെ ഏകദേശം മുപ്പത്
മടങ്ങ് വരും ഈ ദൂരം.
ഭൂമിയും
ചന്ദ്രനുമടങ്ങുന്ന വ്യൂഹത്തിന്റെ
പിണ്ഡ കേന്ദ്രം ഭൂമിയുടെ
വ്യാസാർദ്ധത്തിന്റെ ഏകദേശം
നാലിലൊന്നു വരുന്ന 1,700
കി.മീ
ആഴത്തിൽ ഭൂമിയുടെ ഉപരിതലത്തിനു
താഴെ സ്ഥിതിചെയ്യുന്നു.
ഭൂമിക്ക്
ചുറ്റും ഒരു തവണ പ്രദക്ഷിണം
ചെയ്യാൻ ചന്ദ്രന് 27.3
ദിവസങ്ങൾ
വേണം.
3,474
കി.മീ.
ആണ്
ചന്ദ്രന്റെ വ്യാസം, ഇത്
ഭൂമിയുടെ വ്യാസത്തിൽ
നാലിലൊന്നിനെക്കാൾ അല്പം
കൂടുതലാണ്.
അതിനാൽ
തന്നെ ചന്ദ്രന്റെ ഉപരിതല
വിസ്തീർണ്ണം ഭൂമിയുടേതിന്റെ
പത്തിലൊന്നിലും കുറവാണ് (ഇത്
ഏകദേശം ഭൂമിയുടെ കരഭാഗങ്ങളുടെ
മൊത്തം വിസ്തീർണ്ണത്തിന്റെ
നാലിലൊന്ന് വരും - റഷ്യ, കാനഡ, അമേരിക്കൻ
ഐക്യനാടുകൾ എന്നിവ
ചേർന്നാലുള്ളത്ര വിസ്തീർണ്ണം).
ഉപരിതലത്തിലെ ഗുരുത്വാകർഷണശക്തി ഭൂമിയുടെ
ഉപരിതലത്തിൽ അനുഭവപ്പെടുന്നതിന്റെ
പതിനേഴ് ശതമാനമാണ്.
ചന്ദ്രന്റെ
ഉപരിതലത്തിൽ തട്ടി പ്രതിഫലിക്കുന്ന
സൂര്യപ്രകാശം ഭൂമിയിലെത്താൻ
ഏകദേശം 1.3
സെക്കന്റുകൾ
എടുക്കുന്നു. സൗരയൂഥത്തിലെ 8 ഗ്രഹങ്ങളുടെ സ്വാഭാവിക
ഉപഗ്രഹങ്ങളിൽ വലിപ്പം കൊണ്ട്
ചന്ദ്രൻ അഞ്ചാം സ്ഥാനത്താണ്.
ഭാരം
കൊണ്ടും വ്യാസം കൊണ്ടും ഈ
സ്ഥാനം ചന്ദ്രനു തന്നെ.
Friday, July 18, 2014
കാസറഗോഡ്
ഡയറ്റിന്റെ നേതൃത്വത്തില്‍
അധ്യാപകര്‍ക്കുള്ള BLEND
പരിശീലനപരിപാടിയുടെ രണ്ടാം ബാച്ച് 18-7-2014 ന്
ചെര്‍ക്കള സെന്‍ട്രല്‍
സ്കൂളില്‍ ആരംഭിച്ചു.
ഹെഡ്മാസ്റ്റര്‍ അബൂബക്കര്‍
ടി എ അധ്യക്ഷത വഹിച്ചു.ഡയറ്റ് അധ്യാപകന്‍ ശ്രീ രാമചന്ദ്രന്‍ ഉല്‍ഘാടനം ചെയ്തു.RP മാരായി ചെര്‍ക്കള സെന്‍ട്രല്‍ സ്കൂളിലെ അധ്യാപകന്‍ ശ്രീ അശോകനും ഷേണി സ്കൂളിലെ അധ്യാപകന്‍ ശ്രീഷകുമാറും പ്രവര്‍ത്തിക്കുന്നു.വിവിധ സ്കൂളുകളില്‍നിന്നായി 13 അധ്യാപകര്‍ പങ്കെടുക്കുന്നു.
Subscribe to:
Posts (Atom)